Categories: Videos

ബുദ്ധിരാക്ഷസന്‍ വരുന്നു; സിബിഐ 5 ന് പേരിട്ടു, ‘ദി ബ്രെയ്ന്‍’

സിബിഐ അഞ്ചാം ഭാഗത്തിന് പേരിട്ടു. സൈനയുടെ യൂട്യൂബ് ചാനലിലൂടെയാണ് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി അടക്കമുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചു.

‘സിബിഐ 5 ദി ബ്രെയ്ന്‍’ എന്നാണ് അഞ്ചാം ഭാഗത്തിന്റെ പേര്. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തേയും മോഷന്‍ പോസ്റ്ററില്‍ കാണാം.

സിബിഐ സീരിസിന്റെ മാസ്റ്റര്‍പീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍?ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago