Categories: latest news

മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമകള്‍ ഏതെല്ലാം?

ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ ഇനി എത്തുക. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി. കൈ നിറയെ പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാലിനുള്ളത്.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുക.

Mohanlal

വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വെല്‍ത്ത്മാന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

ഇതില്‍ മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. എലോണും ട്വെല്‍ത്ത്മാനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും. ബറോസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാനും ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

13 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

13 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

13 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago