Beeshma Parvam Trailer
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ‘ഭീഷ്മ പര്‍വ്വം’ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ മാസ്മരിക ലുക്കും മാസ് ഡയലോഗ് ഡെലിവറിയുമാണ് ട്രെയ്‌ലറിലെ ശ്രദ്ധാകേന്ദ്രം. മാസിനൊപ്പം ഇമോഷണല്‍ രംഗങ്ങള്‍ക്കും സിനിമയില്‍ പ്രാധാന്യമുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നു. എണ്‍പതുകളില്‍ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം.
മലയാള സിനിമയെ വിട്ടുപിരിഞ്ഞ അനശ്വര അഭിനേതാക്കളായ നെടുമുടി വേണു, കെ.പി.എ.സി.ലളിത എന്നിവരേയും ട്രെയ്‌ലറില്‍ കാണാം. ഇരുവരുടേയും അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഭീഷ്മ പര്‍വ്വം.
ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…