Categories: latest news

മുഴുവന്‍ കണ്ടിരിക്കാന്‍ പറ്റില്ല ഈ അഞ്ച് മമ്മൂട്ടി സിനിമകള്‍

ബോക്‌സ്ഓഫീസില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ജന്മം കൊടുത്ത നടനാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ എന്ന വിശേഷണം താരത്തിന് കിട്ടുന്നത് ബോക്‌സ്ഓഫീസിലെ പ്രകടനം കാരണമാണ്. എന്നാല്‍ ഒരിക്കല്‍ പോലും കണ്ടുതീര്‍ക്കാന്‍ പറ്റാത്ത മമ്മൂട്ടിയുടെ മോശം സിനിമകളുമുണ്ട്. അത്തരത്തിലുള്ള അഞ്ച് മമ്മൂട്ടി സിനിമകള്‍ നോക്കാം.

1. പ്രെയ്‌സ് ദി ലോര്‍ഡ്

പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ച മമ്മൂട്ടി ചിത്രമാണ് പ്രെയ്‌സ് ദി ലോര്‍ഡ്. 2014 ലാണ് ഷിബു ഗാംഗാധരന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വമ്പന്‍ പരാജയമാകുകയും ചെയ്തു. റീനു മാത്യൂസാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്.

2. അച്ഛാ ദിന്‍

2015 ല്‍ റിലീസ് ചെയ്ത അച്ഛാ ദിന്‍ ജി.മാര്‍ത്താണ്ഡനാണ് സംവിധാനം ചെയ്തത്. സിനിമ തിയറ്ററുകളില്‍ പരാജയപ്പെട്ടതിനൊപ്പം കാമ്പില്ലാത്ത മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ മുഷിപ്പിച്ചു. ദുര്‍ഗ പ്രസാദ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Mammootty

3. വൈറ്റ്

മമ്മൂട്ടി സ്റ്റൈലിഷ് ലുക്കില്‍ വന്നെങ്കിലും തിയറ്ററുകളില്‍ വമ്പന്‍ പരാജയമായ ചിത്രമാണ് വൈറ്റ്. 2016 ലാണ് സിനിമ റിലീസ് ചെയ്തത്. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് ഴോണര്‍ ആയിരുന്നു.

4. ലൗ ഇന്‍ സിംഗപ്പൂര്‍

റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ മമ്മൂട്ടി നായകനായി വന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് ലൗ ഇന്‍ സിംപ്പൂര്‍. 2009 ലാണ് സിനിമ റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, സിനിമ വലിയ പരാജയമായി.

5. ഫെയ്‌സ് ടു ഫെയ്‌സ്

ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ഫെയ്‌സ് ടു ഫെയ്‌സ് 2012 ലാണ് റിലീസ് ചെയ്തത്. ബാലചന്ദ്രന്‍ എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വി.എം.വിനു സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ പരാജയമായി.

അനില മൂര്‍ത്തി

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

13 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

13 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

13 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago