Mohanlal
സിനിമ നിരൂപണത്തിനെതിരെ വിവാദ പ്രസ്താവനയുമായി നടന്‍ മോഹന്‍ലാല്‍. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഇവിടെ സിനിമകളെ വിമര്‍ശിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിറ്റിങ് അറിയാത്തവര്‍ സിനിമയുടെ എഡിറ്റിങ് മോശമാണെന്ന് പറയുന്നു. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നത്. സിനിമയെ കുറിച്ച് ഇവര്‍ക്ക് എന്തെങ്കിലുമൊക്കെ ധാരണ വേണ്ടേ എന്നും മോഹന്‍ലാല്‍ ചോദിച്ചു.
Mohanlal-Aaraattu
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ:
‘ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്‌നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ. ഇവിടെ അങ്ങനെ ഉണ്ടോ എന്ന്…അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…
സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…