Categories: Gossips

മകളെ സിനിമാക്കാരന്‍ കെട്ടുന്നതിനോട് പാര്‍വതിയുടെ അമ്മയ്ക്ക് എതിര്‍പ്പ്; വിട്ടുകൊടുക്കാതെ പാര്‍വതി, പിടിവാശിക്കൊടുവില്‍ ആ കല്ല്യാണം നടന്നു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും അടുപ്പിച്ചത്. ജയറാമിനേക്കാള്‍ മുന്‍പ് സിനിമയിലെത്തുകയും താരപദവി സ്വന്തമാക്കുകയും ചെയ്ത നടിയാണ് പാര്‍വതി. തുടക്കകാലത്ത് പാര്‍വതിക്ക് ഏറെ ആരാധകരുണ്ടായിരുന്നു. വിവാഹത്തിനു ശേഷം പാര്‍വതി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

ജയറാം – പാര്‍വതി പ്രണയം അത്ര സുഖകരമായിരുന്നില്ല. ഇരുവര്‍ക്കും ഏറെ തടസങ്ങള്‍ നേരിടേണ്ടിവന്നു. പാര്‍വതിയുടെ അമ്മ ഈ ബന്ധത്തിനു എതിരായിരുന്നു. സിനിമയില്‍ നിന്നുള്ള രണ്ട് പേര്‍ വിവാഹം കഴിച്ചാല്‍ ആ ബന്ധം അധികം നീണ്ടുനില്‍ക്കുമോ എന്ന പേടിയായിരുന്നു തന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നതെന്ന് പാര്‍വതി ഓര്‍ക്കുന്നു. താന്‍ മറ്റൊരു വിവാഹത്തിനു വഴങ്ങില്ലെന്ന് ഉറപ്പായപ്പോള്‍ ജയറാമുമായുള്ള വിവാഹത്തിനു ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചെന്നും പാര്‍വതി പറഞ്ഞു.

Jayaram and Parvathy

ജയറാം-പാര്‍വതി ബന്ധത്തില്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളെ കുറിച്ച് നടി ഉര്‍വശിയും ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയത്തിനു നടുവില്‍ താനൊരു ഹംസത്തെ പോലെ നിന്ന അനുഭവവും ഉര്‍വശി വിവരിക്കുന്നു. പാര്‍വതിയുടെ കുടുംബം ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പാര്‍വതിയുടെ അമ്മയ്ക്കായിരുന്നു കൂടുതല്‍ എതിര്‍പ്പ്. മേലില്‍ ജയറാമിനോട് സംസാരിക്കരുതെന്ന് പാര്‍വതിയെ ഒരിക്കല്‍ അമ്മ താക്കീത് ചെയ്തിട്ടുണ്ട്. മകള്‍ ഇനി ജയറാമിന്റെ നായികയായി അഭിനയിക്കരുതെന്നും പാര്‍വതിയുടെ അമ്മ ഒരിക്കല്‍ തീരുമാനിച്ചിരുന്നു. ഈ സമയത്തെല്ലാം പാര്‍വതിക്കും ജയറാമിനും രക്ഷകയായത് ഉര്‍വശിയാണ്.

വേണു നാഗവള്ളിയുടെ സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ജയറാമിനൊപ്പം പാര്‍വതിയും ഉര്‍വശിയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ജയറാമിനോട് സംസാരിക്കാന്‍ പോകരുതെന്ന് പാര്‍വതിയെ അമ്മ വിലക്കി. പാര്‍വതിയോട് സംസാരിക്കാതിരിക്കാന്‍ ജയറാമിന് കഴിയില്ലായിരുന്നു. ജയറാം ഉര്‍വശിയുടെ സഹായം തേടി. ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ജയറാം ഉര്‍വശിയുടെ മുറിയിലേക്ക് പോകും. അവിടെ വച്ച് ഉര്‍വശിയുടെ റൂമിലെ ഫോണില്‍ നിന്ന് ജയറാം പാര്‍വതിയെ വിളിക്കും. പാര്‍വതിയുടെ അമ്മയ്ക്ക് സംശയം തോന്നുകയും ഇല്ല. മിക്ക ദിവസങ്ങളിലും ഉര്‍വശിയുടെ റൂമില്‍ ജയറാം എത്തിയിരുന്നു. ഇതിനിടെ ഒരു ദിവസം പാര്‍വതിയുടെ അമ്മ ഈ കള്ളക്കളി പിടിച്ചു. ജയറാം ഫോണിലൂടെ സംസാരിച്ചപ്പോള്‍ അപ്പുറത്തെ സൈഡില്‍ പാര്‍വതിയുടെ അമ്മയായിരുന്നു. പാര്‍വതി ആണെന്ന് കരുതിയാണ് ജയറാം സംസാരിച്ചിരുന്നത്. അന്ന് പാര്‍വതിക്ക് അമ്മയില്‍ നിന്ന് കുറേ ചീത്ത കേള്‍ക്കേണ്ടി വന്നെന്നും ഉര്‍വശി ഓര്‍ക്കുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago