Categories: latest news

പ്രണവ് മോഹന്‍ലാല്‍ അമ്പത് കോടി ക്ലബില്‍ ! താരമൂല്യമുയര്‍ത്തി താരപുത്രന്റെ പടയോട്ടം

ജനഹൃദയങ്ങള്‍ കീഴടക്കി വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഹൃദയം 50 കോടി ക്ലബില്‍ ഇടംപിടിച്ചതായാണ് വിവരം.

നാലാം വാരത്തിലേക്ക് പ്രദര്‍ശനം കടക്കുമ്പോഴാണ് ഹൃദയത്തിന്റെ സ്വപ്‌ന നേട്ടം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 50 ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവിന്റെ ആദ്യ സോളോ ചിത്രമാണ് ഹൃദയം.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യം പ്രദര്‍ശനം ഇല്ലാഞ്ഞിട്ടും ഹൃദയം സിനിമയില്‍നിന്ന് ലാഭം നേടാന്‍ ആയെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.

Vineeth and Pranav Mohanlal

ഹൃദയത്തിന്റെ ഒ.ടി.ടി. റിലീസ് ഉടന്‍ ഉണ്ടാകും. ഫെബ്രുവരി 18 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്സ് ഡിസ്നിയും സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് വിശാഖ് സുബ്രഹ്മണ്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് ഇപ്പോള്‍ രണ്ട് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

ജിയോ ഹോട്സ്റ്റാറിൽ ‘അണലി’; പുതിയ അപ്‌ഡേറ്റുമായി സീരീസ്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…

2 hours ago

‘ഗോഡ്ഫാദർ’ പുതിയ രൂപത്തിൽ; സോഷ്യൽ മീഡിയയിൽ വൈറലായി എ.ഐ പോസ്റ്റർ

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…

2 hours ago

ഗ്ലാമറസ് ലുക്ക്; ശ്രിയ ശരണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…

2 hours ago

കണ്ടില്ലെന്ന് നടിക്കുക എന്നത് നമ്മുടെ ചോയിസ് ആണ്; തൃഷ

ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…

10 hours ago

എനിക്ക് വേണ്ടി ഓടി, ചേച്ചിയുടെ ഗര്‍ഭം പോലും അബോര്‍ഷനായിപ്പോയി; അനുമോള്‍

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…

10 hours ago

കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുന്ന അവസ്ഥ; തുറന്ന് പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…

10 hours ago