Mohanlal-Aaraattu
ബ്രോ ഡാഡിയുടെ ഗംഭീര വിജയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് വിരുന്നുമായി മറ്റൊരു ലാലേട്ടന്‍ ഷോ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആറാട്ട് സിനിമയുടെ മാസ് ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ട്രെയ്ലറിലെ ആക്ഷന്‍ രംഗങ്ങള്‍ അടക്കം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്.
Mohanlal-Aaraattu
മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കും ഡയലോഗ് ഡെലിവറിയും വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആറാട്ട് തിയറ്ററുകളില്‍ തന്നെ ആഘോഷമായി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനായി ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം ഒരുക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. മോഹന്‍ലാലിന് പുറമേ ശ്രദ്ധ ശ്രീനാഥ്, സിദ്ധിഖ്, സമ്പത്ത് രാജ്, സായ്കുമാര്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍ തുടങ്ങിയവരും ആറാട്ടില്‍ അഭിനയിച്ചിരിക്കുന്നു.
ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…
ഓണം അടുത്തെത്തുമ്പോൾ കസവ് സാരികളുടെ പുതിയ ഫാഷൻ…
ഓണം അടുത്തെത്തുമ്പോൾ പുതിയ സാരി ഡിസൈനുകളും ഫാഷൻ…
തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…