Categories: Videos

‘ഈ യുദ്ധം കാണാന്‍ താല്‍പര്യമില്ല’; നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തുടങ്ങുന്നു, സാംപിള്‍ വെടിക്കെട്ടായി ട്രെയ്‌ലര്‍

ബ്രോ ഡാഡിയുടെ ഗംഭീര വിജയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് വിരുന്നുമായി മറ്റൊരു ലാലേട്ടന്‍ ഷോ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആറാട്ട് സിനിമയുടെ മാസ് ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മാസ് കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ട്രെയ്ലറിലെ ആക്ഷന്‍ രംഗങ്ങള്‍ അടക്കം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്.

Mohanlal-Aaraattu

മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കും ഡയലോഗ് ഡെലിവറിയും വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആറാട്ട് തിയറ്ററുകളില്‍ തന്നെ ആഘോഷമായി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനായി ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം ഒരുക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. മോഹന്‍ലാലിന് പുറമേ ശ്രദ്ധ ശ്രീനാഥ്, സിദ്ധിഖ്, സമ്പത്ത് രാജ്, സായ്കുമാര്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍ തുടങ്ങിയവരും ആറാട്ടില്‍ അഭിനയിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

4 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

4 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

4 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

4 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

4 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

6 hours ago