Categories: Gossips

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ കിന്നാരത്തുമ്പികള്‍; തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് കോടികള്‍, സൂപ്പര്‍താരങ്ങളെ പോലും കടത്തിവെട്ടിയ ഷക്കീല

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബി ഗ്രേഡ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് കിന്നാരത്തുമ്പികള്‍ ഉണ്ടാകും. രണ്ടായിരത്തിലാണ് കിന്നാരത്തുമ്പികള്‍ റിലീസ് ചെയ്തത്. ഷക്കീലയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മധ്യവയസ്‌കയായ ഷക്കീലയുടെ കഥാപാത്രം ഒരു കൗമാരക്കാരനുമായി പുലര്‍ത്തുന്ന ലൈംഗികബന്ധത്തിന്റെ കഥയാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്.

സൂപ്പര്‍താരങ്ങള്‍ക്ക് പോലും സാധിക്കാത്തതാണ് ആ വര്‍ഷം ഷക്കീല സാധ്യമാക്കിയത്. പല സൂപ്പര്‍താര ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ വമ്പന്‍ ഹിറ്റായി. ഏകദേശം 12 ലക്ഷം രൂപ മാത്രം ചെലവഴിച്ചാണ് നിര്‍മാതാവ് എ.സലിം കിന്നാരത്തുമ്പികള്‍ ഒരുക്കിയത്. എന്നാല്‍, സിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നാല് കോടിയായിരുന്നു !

Shakeela

സിനിമ ഇറങ്ങിയ ആദ്യ ദിവസം തൊട്ട് തന്നെ വലിയ രീതിയില്‍ തിയറ്ററുകളില്‍ തിരക്ക് അനുഭവപ്പെട്ടു. കിന്നാരത്തുമ്പികളുടെ പ്രദര്‍ശനം കൂടുതല്‍ തിയറ്ററുകളിലേക്ക് നീട്ടേണ്ട സാഹചര്യവുമുണ്ടായി.

ആര്‍.ജെ.പ്രസാദ് ആണ് കിന്നാരത്തുമ്പികള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. പ്രമുഖ നടന്‍ സലിം കുമാറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എസ്.പി.വെങ്കിടേഷ് ആയിരുന്നു സംഗീതം.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

13 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

13 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

14 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

14 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

14 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago