Categories: Gossips

മോഹന്‍ലാലിന്റെ നായിക, മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു; അജിത്തിനെ പ്രണയിച്ച നടി ഹീരയുടെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഹീര രാജഗോപാല്‍. 1995 ല്‍ റിലീസ് ചെയ്ത നിര്‍ണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ഹീര അഭിനയിച്ചിട്ടുണ്ട്. ഡോ.ആനി എന്ന കഥാപാത്രത്തെയാണ് നിര്‍ണയത്തില്‍ ഹീര അവതരിപ്പിച്ചത്. അതേവര്‍ഷം തന്നെ ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും ഹീര അഭിനയിച്ചു. ഈ രണ്ട് സിനിമകളിലൂടെയാണ് ഹീര മലയാളികള്‍ക്ക് സുപരിചിതയായത്.

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ഹീര അഭിനയിച്ചിട്ടുണ്ട്. 1971 ഡിസംബര്‍ 29 നാണ് ഹീരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ് കഴിഞ്ഞു. 1991 ല്‍ കതിര്‍ സംവിധാനം ചെയ്ത ഇദയം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.

Heera Rajagopal

1996 ല്‍ റിലീസ് ചെയ്ത കാതല്‍ കോട്ടൈ എന്ന സിനിമയില്‍ തല അജിത്ത് കുമാറിനൊപ്പം ഹീര അഭിനയിച്ചു. കാതല്‍ കോട്ടൈയുടെ സെറ്റില്‍ വച്ച് അജിത്തും ഹീരയും വളരെ അടുത്തു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഏതാനും വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. 1998 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

ഹീരയുടെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകള്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹീരയും അജിത്തിനോട് അകലം പാലിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തിയത്. പിന്നീട് അജിത്ത് ശാലിനിയെ വിവാഹം കഴിച്ചു.

 

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

2 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

2 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

2 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago