Vineeth and Pranav Mohanlal
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘ഹൃദയം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 25 കോടി ക്ലബില്‍ കയറുന്ന പ്രണവിന്റെ ആദ്യ സോളോ ഹിറ്റാണ് ‘ഹൃദയം’. സിനിമയിലേക്ക് ആദ്യ ചോയ്സ് പ്രണവ് തന്നെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
ഹൃദയത്തിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാന്‍ പോയപ്പോള്‍ പ്രണവിന്റെ പ്രതികരണം എങ്ങനെയായിരുന്നെന്നും വിനീത് വെളിപ്പെടുത്തി. തനിക്ക് പകരം മറ്റാരെയെങ്കിലും വിനീതിന് ഓക്കെ ആകുന്നെങ്കില്‍ അയാളെ വച്ച് സിനിമ ചെയ്യാമെന്നാണ് പ്രണവ് തന്നോട് പറഞ്ഞതെന്ന് വിനീത് വെളിപ്പെടുത്തി.
Pranav Mohanlal
2019 ലാണ് ഹൃദയത്തിന്റെ തിരക്കഥ പ്രണവിനെ കേള്‍പ്പിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് തിരക്കഥ വായിച്ചു കേള്‍പ്പിച്ചത്. ഒരു ദിവസത്തെ സമയം വേണം ആലോചിച്ചിട്ട് തീരുമാനം അറിയിക്കാമെന്ന് പ്രണവ് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രണവ് വിളിച്ചു. ഞാന്‍ ഓക്കെയാണ്, വിനീതിന് എന്നേക്കാള്‍ ബെറ്ററായ ആളെ നോക്കണമെങ്കില്‍ നോക്കിക്കോളൂ. കുഴപ്പമൊന്നും ഇല്ല എന്നായിരുന്നു പ്രണവ് വിനീതിനോട് പറഞ്ഞത്. എന്നാല്‍, തനിക്ക് വേറെ ആരേയും നോക്കാനില്ലെന്നും പ്രണവിനെ തന്നെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നതെന്നും വിനീത് പറയുകയായിരുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…