Categories: Gossips

പ്രണവ് പ്രത്യേക സ്വഭാവക്കാരന്‍, സെറ്റിലെ പിള്ളേര്‍ക്കൊപ്പമിരുന്ന് ചായ കുടിക്കും; ‘ഹൃദയം’ ഷൂട്ടിങ് അനുഭവങ്ങള്‍ ഇങ്ങനെ

‘ഹൃദയം’ ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന്‍ അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന ഇമേജ് നോക്കാതെ സെറ്റിലെ ബാക്കിയുള്ളവര്‍ക്കൊപ്പം പ്രണവ് സമയം ചെലവഴിക്കുകയായിരുന്നെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്ന പിള്ളേര്‍ക്കൊപ്പമായിരിക്കും എപ്പോഴും പ്രണവ്. ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ അവര്‍ക്കൊപ്പം ആയിരിക്കും. ഈ പിള്ളേര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അതില്‍ പ്രണവ് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും വിനീത് പറഞ്ഞു.

Pranav Mohanlal

അതേസമയം, ‘ഹൃദയം’ സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ‘ഹൃദയം’ 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം.

ഹൃദയം ഹിറ്റായതോടെ പ്രണവ് മോഹന്‍ലാലിന്റെ താരമൂല്യവും ഉയര്‍ന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലമായി രണ്ട് കോടി രൂപയാണ് താരപുത്രന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

16 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

16 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

16 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

16 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

18 hours ago