Pranav Mohanlal
മലയാളി ഏറെ ആഘോഷിക്കുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പാതയില്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം പ്രണവിന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ഹൃദയം ഇതിനോടകം 25 കോടി കളക്ട് ചെയ്തതായാണ് വിവരം.
സിനിമാ താരമായിട്ടും വളരെ ലളിതമായ ജീവിതമാണ് പ്രണവ് പിന്തുടരുന്നത്. ആഡംബര ജീവിതമൊന്നും ആഗ്രഹിക്കാത്ത പ്രണവ് വളരെ സാധാരണക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Pranav Mohanlal
മോഹന്‍ലാലിന്റെ മകനായ പ്രണവിന് സാധാരണക്കാരനെ പോലെ ജീവിക്കാനാണ് കൂടുതല്‍ ഇഷ്ടം. വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം അദ്ദേഹത്തിനില്ല. പ്രണവ് തന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം വിനീത് ശ്രീനിവാസന്‍ ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്.
മലമുകളില്‍ ഷൂട്ട് ഉണ്ടായപ്പോള്‍ സമയത്തെ അനുഭവമാണ് വിനീത് പറയുന്നത്. വിന്റെര്‍ വെയര്‍ ഉണ്ടോയെന്ന് പ്രണവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണെന്ന് വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…