Categories: Gossips

മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച ഈ നടിയെ ഓര്‍മയുണ്ടോ? രാജമാണിക്യത്തിലെ വില്ലനെ സ്‌നേഹിച്ചു കല്ല്യാണം കഴിച്ചു; പിന്നീട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ വിവാഹമോചനം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്‍മാര്‍ക്കൊപ്പമെല്ലാം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ വ്യക്തി ജീവിതം അത്ര സുഖരമായിരുന്നില്ല. പ്രണയവും വിവാഹവും വിവാഹമോചനവും പ്രിയയുടെ ജീവിതത്തെ ഒരുപാട് പ്രതിസന്ധികളിലേക്ക് നയിച്ചു.

നടന്‍ രഞ്ജിത്തുമായുള്ള പ്രണയവും അതിനുശേഷം നടന്ന വിവാഹമോചനവും പ്രിയയെ വലിയ രീതിയില്‍ തളര്‍ത്തി. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി.

Priya Raman

രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം പ്രിയ പറഞ്ഞത് ഇങ്ങനെ: ‘എന്റെ ജീവിതത്തില്‍ ഉണ്ടായതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നൂറ് ശതമാനം പ്രശ്നങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ നാടകീയമായി ഒന്നുമില്ല. വിവാഹമോചനം അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. ഇതി വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. മാനസികമായും വൈകാരികമായും വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഞാന്‍ ഒരുപാട് കരഞ്ഞു,’

രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹമോചിതരായ പ്രിയയും രഞ്ജിത്തും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. ‘ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു,’ പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

4 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

10 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

10 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

10 hours ago