മോഹന്‍ലാലിന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയ സിനിമയാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി എന്ന നായക കഥാപാത്രമായി മമ്മൂട്ടിയെയാണ് ജീത്തു ആദ്യം തീരുമാനിച്ചത്. പിന്നീട് മമ്മൂട്ടി നോ പറഞ്ഞതോടെ മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു.
തിരക്കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് മമ്മൂട്ടി അന്ന് ദൃശ്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജീത്തു ജോസഫിനെ അറിയിച്ചതെന്ന് ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതിന്റെ യാഥാര്‍ഥ്യം അങ്ങനെയല്ല. ദൃശ്യത്തിന്റെ തിരക്കഥ കേട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് മമ്മൂട്ടി ജീത്തുവിനോട് പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരു കാരണം കൊണ്ടാണ് പിന്നീട് മമ്മൂട്ടി മാറി മോഹന്‍ലാല്‍ നായകനായതെന്ന് ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തി.
ദൃശ്യത്തിന്റെ കഥ താന്‍ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആണെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി. ദൃശ്യം ചെയ്യാന്‍ മമ്മൂക്ക തയ്യാറായിരുന്നു. കഥയൊക്കെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. എന്നാല്‍, നേരത്തെ വാക്ക് കൊടുത്ത നിരവധി പ്രൊജക്ടുകള്‍ ഉണ്ടെന്നും രണ്ട് വര്‍ഷത്തോളം കാത്തിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. അല്ലെങ്കില്‍ മറ്റാരെയെങ്കിലും വെച്ച് ചെയ്തോളൂ എന്നും മമ്മൂട്ടി തന്നോട് പറഞ്ഞതായി ജീത്തു വെളിപ്പെടുത്തി. അങ്ങനെയാണ് ആന്റണി പെരുമ്പാവൂര്‍ വഴി ദൃശ്യത്തിന്റെ കഥയുമായി മോഹന്‍ലാലിന്റെ അടുത്ത് ജീത്തു ജോസഫ് എത്തിയത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…