Categories: latest news

പ്രണവ് മോഹന്‍ലാല്‍ ആണോ ദുല്‍ഖര്‍ സല്‍മാന്‍ ആണോ പ്രായത്തില്‍ മുതിര്‍ന്നത്? താരപുത്രന്‍മാരുടെ പ്രായം അറിയാം

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രന്‍മാരാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ ദുല്‍ഖറും പ്രണവും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. മോഹന്‍ലാലിന്റെ കുടുംബം ഇടയ്ക്കിടെ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥികളായി എത്താറുണ്ട്. സുഹൃത്തിന്റെ കുടുംബത്തിന് വിഭവസമൃദ്ധമായ വിരുന്നാണ് മമ്മൂട്ടി ഒരുക്കാറുള്ളത്.

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള സൗഹൃദ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1985 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ഇപ്പോള്‍ താരത്തിനു 36 വയസ് കഴിഞ്ഞു. 1990 ജൂലൈ 13 നാണ് പ്രണവ് ജനിച്ചത്. പ്രണവിന് 31 വയസ്സ് കഴിഞ്ഞു. ഇരുവരും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

Pranav Mohanlal and Dulquer Salmaan (Childhood Photo)

ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്നത് അപ്പു എന്നാണ്. പ്രണവിന്റെ ചെല്ലപ്പേരാണ് അപ്പു എന്നത്. മമ്മൂട്ടിയും പ്രണവിനെ അപ്പു എന്നാണ് വിളിക്കുന്നത്. പ്രണവിന് ദുല്‍ഖര്‍ ചാലു ചേട്ടന്‍ ആണ്. ദുല്‍ഖറിനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചാലു എന്നാണ്.

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

58 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

1 hour ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

1 hour ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

1 hour ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago