Vineeth Sreenivasan
പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ഇരുന്ന് ‘ഹൃദയം’ കണ്ട് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. റിലീസ് ദിവസം തന്നെ വിനീത് സിനിമ കണ്ടു. വലിയ സന്തോഷം തോന്നുന്നതായി സിനിമ കണ്ടിറങ്ങിയ ശേഷം വിനീത് പറഞ്ഞു. വൈകാരിക പ്രതികരണമാണ് വിനീത് നടത്തിയത്.
സിനിമ മുഴുവനായി താന്‍ ആദ്യമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു. എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കിയ ശേഷം സിനിമ മുഴുവനായി കാണാന്‍ സമയം കിട്ടിയിരുന്നില്ലെന്നും വിനീത് പറഞ്ഞു.
Pranav Mohanlal
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സന്തോഷം കൊണ്ട് വിനീതിന്റെ കണ്ണുനിറഞ്ഞു. കോവിഡ് മഹാമാരിക്കിടയിലും ഹൃദയം തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണവും വിനീത് വെളിപ്പെടുത്തി. സാമ്പത്തിക നേട്ടത്തിനു വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ഹൃദയംകൊണ്ടാണ് എടുത്തതെന്നും വിനീത് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. ഞായര്‍ ലോക്ക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചിട്ടും സിനിമ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ഹൃദയം കൊണ്ട് ചെയ്ത സിനിമയാണ്. തിയറ്റര്‍ ഉടമകളുടെ ബുദ്ധിമുട്ടൊക്കെ നിര്‍മാതാവിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇത്ര പ്രതിസന്ധിക്കിടയിലും സിനിമ തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത്. എല്ലാവരും സിനിമ തിയറ്ററില്‍ വന്ന് കാണണം. വളരെ വൈകാരികമായ നിമിഷങ്ങളാണ് ഇതെന്നും വിനീത് പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…