Categories: Gossips

നാഗചൈതന്യയില്ലാതെ പറ്റുന്നില്ല ! വിവാഹമോചന കുറിപ്പ് ഡെലീറ്റ് ചെയ്ത് സാമന്ത; ഇരുവരും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

വിവാഹമോചന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് നടി സാമന്ത. നാഗചൈതന്യയുമായി പിരിയുകയാണെന്ന് നാല് മാസം മുന്‍പാണ് സാമന്ത പ്രഖ്യാപിച്ചത്. വൈകാരികമായ ഒരു കുറിപ്പ് അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ കുറിപ്പ് സാമന്ത ഇപ്പോള്‍ ഡെലീറ്റ് ചെയ്തിരിക്കുകയാണ്.

Read Here: കണ്ണുനിറഞ്ഞ് വിനീത് ശ്രീനിവാസന്‍; ‘ഹൃദയം’ കണ്ടിറങ്ങിയ ശേഷമുള്ള വൈകാരിക പ്രതികരണം ഇങ്ങനെ

താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും വീണ്ടും ജീവിതത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് വിവാഹമോചന കുറിപ്പ് സാമന്ത ഡെലീറ്റ് ചെയ്തത്. വിവാഹമോചനം പ്രഖ്യാപിച്ച് നാല് മാസത്തിനടുത്ത് ആകുമ്പോഴാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും നിയമപരമായി വേര്‍പ്പെടുത്തിയത്.

Samantha

വിവാഹമോചനം പ്രഖ്യാപിച്ച് നാഗചൈതന്യയും സാമന്തയും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സാമന്ത ഇപ്പോള്‍ വിവാഹമോചന കുറിപ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ഡെലീറ്റ് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് ഇരുവരും വീണ്ടും അടുക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, നാഗചൈതന്യയുടെ വിവാഹമോചന കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാഹമോചന കുറിപ്പ് സാമന്ത നീക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago