Categories: latest news

മലയാളികൾ എഴുതി, നായികയും മലയാളി തന്നെ; ധനുഷ് ചിത്രം ഒ ടി ടി റിലീസിന്

മലയാളികളായ സുഹാസും ഷറഫുവും ചേർന്നെഴുതിയ ധനുഷ് ചിത്രം ഒ ടി ടി റിലീസിന് തയ്യാറെടുക്കുന്നു. ‘മാരൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മലയാളിയായ മാളവിക മോഹനനാണ് നായിക. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷൻ ത്രില്ലറാണ്.

ഡിസ്‌നി ഹോട്ട് സ്റ്റാറിലാണ് മാരൻ പ്രദർശനത്തിനെത്തുക. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളായാണ് ധനുഷും മാളവികയും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Maaran

സമുദ്രക്കനിയും ഈ സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേകാനന്ദ് സന്തോഷം ക്യാമറ ചലിപ്പിക്കുന്ന മാരന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്.

സത്യജ്യോതി ഫിലിംസാണ് മാരൻ നിർമ്മിച്ചിരിക്കുന്നത്.

ജഗമേ തന്തിരം, അത് രംഗി രേ എന്നീ സിനിമകൾക്ക് ശേഷം ഒ ടി ടിയിൽ റിലീസ് ചെയ്യുന്ന ധനുഷ് ചിത്രമാണ് മാരൻ. സുഹാസും ഷറഫുവും എഴുതിയ ‘വരത്തൻ’ മലയാളത്തിൽ വലിയ ഹിറ്റായ സിനിമയായിരുന്നു.

എമില്‍ ജോഷ്വ

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago