Categories: Gossips

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപ്; ജനപ്രിയനെ കുടുക്കാന്‍ ശക്തമായ വാദമുഖങ്ങളുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ കുരുക്കാന്‍ ശക്തമായ വാദമുഖങ്ങളുമായി പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ ദിലീപിന്റെ അറസ്റ്റ് തടയരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹൈക്കോടതിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ പല ഘട്ടങ്ങളിലും ദിലീപ് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണ സംഭവമാണ്. കേസില്‍ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

Dileep

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കുള്ള വാദമുഖങ്ങള്‍ ശക്തമാക്കുകയാണ് പ്രോസിക്യൂഷന്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിക്കും.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago