Categories: Gossips

‘പുഴു’ നേരിട്ട് ഒ.ടി.ടി. റിലീസിന്; കോവിഡ് മുക്തനായി മമ്മൂട്ടി തിരിച്ചെത്തിയതിനു ശേഷം പ്രൊമോഷന്‍ പരിപാടികള്‍

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആയി ‘പുഴു’ എത്തുന്നു. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. സിനിമയുടെ പോസ്റ്ററുകളും ടീസറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യ വാരത്തിലോ പുഴു ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഏതെങ്കിലും ഒന്നിലാകും സിനിമ റിലീസ് ചെയ്യുക. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

Mammootty

കോവിഡ് ബാധിതനായ മമ്മൂട്ടി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തിയ ശേഷമായിരിക്കും സിനിമയുടെ പ്രചാരണ പരിപാടികള്‍ നടക്കുക. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് പുഴുവിലേതെന്ന് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഇഷ്ടം മാത്രം നടക്കണമെന്ന് വാശിപിടിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത്. തനിക്ക് മേലെ മറ്റാരുമില്ലെന്നാണ് ഈ കഥാപാത്രം വിചാരിക്കുന്നത്. മകനോട് പോലും വളരെ പരുക്കനായി പെരുമാറുന്ന കഥാപാത്രം. ജാതി മേല്‍ക്കോയ്മയ്ക്കെതിരെയും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വന്തം ജാതിയാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ വര്‍മ എന്ന കഥാപാത്രമെന്നാണ് റിപ്പോര്‍ട്ട്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

20 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago