Categories: Videos

ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം ഞാന്‍ എസ്.എഫ്.ഐ. ആയിരിക്കും, ഞാന്‍ പഠിക്കുമ്പോള്‍ ബിജെപി ഉണ്ടായിരുന്നില്ല; ചിരിപ്പിച്ച് കാവ്യ മാധവന്റെ പഴയ അഭിമുഖം (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി കാവ്യ മാധവന്റെ പഴയൊരു അഭിമുഖം. സ്‌കൂള്‍ രാഷ്ട്രീയത്തെ കുറിച്ച് കാവ്യ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂളില്‍ താന്‍ എസ്.എഫ്.ഐ. പാര്‍ട്ടിയിലും കെ.എസ്.യു. പാര്‍ട്ടിയിലും മത്സരിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. അക്കാലത്ത് ബിജെപി ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് താന്‍ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്. തനിക്ക് പ്രത്യേക പാര്‍ട്ടിയോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്ന് വ്യക്തമാക്കാനാണ് താരം ഇത് പറഞ്ഞത്.

‘ഞാന്‍ സ്‌കൂള്‍ ലീഡറൊക്കെ ആയിരുന്നു. ഒരു വര്‍ഷം ഞാന്‍ കെ.എസ്.യു. ആയിരിക്കും, ഒരു വര്‍ഷം ഞാന്‍ എസ്.എഫ്.ഐ. ആയിരിക്കും. എനിക്ക് അങ്ങനെ പ്രത്യേക പാര്‍ട്ടിടയൊന്നും ഇല്ല. ഞങ്ങളുടെ സ്‌കൂളില്‍ ബിജെപി ഉണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രം ഞാന്‍ ബിജെപി ആയിരുന്നില്ല,’ എന്നാണ് കാവ്യയുടെ വാക്കുകള്‍.

ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ഇതേ അഭിമുഖത്തില്‍ കാവ്യ പറയുന്നുണ്ട്. ദിലീപുമായുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യ വിവാഹമോചനത്തിനു ശേഷമുള്ള അഭിമുഖത്തിലാണ് കാവ്യ തുറന്നുപറഞ്ഞത്. തന്റെ വിവാഹമോചന വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴയ്ക്കരുതെന്നാണ് കാവ്യ അന്ന് പറഞ്ഞത്. പരമാവധി ഒരു സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും ഒട്ടും പറ്റാതെയാണ് താന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നതെന്നും കാവ്യ പറയുന്നു.

Kavya Madhavan

മഞ്ജു ചേച്ചി എന്റെ നല്ല സുഹൃത്താണ്. ദിലീപേട്ടന് അറിയാവുന്നതിനേക്കാള്‍ എന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ മഞ്ജു ചേച്ചിക്ക് അറിയാം. എന്റെ വീട്ടുകാര്‍ക്കും തെറ്റിദ്ധാരണയൊന്നും ഇല്ലായിരുന്നു. വിവാഹമോചനശേഷം സിനിമയില്‍ ദിലീപ് തനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പഴയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

4 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

4 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

4 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago