1997 ല്‍ പുറത്തിറങ്ങിയ ‘ഇരുവര്‍’ ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. മണിരത്‌നമാണ് ഇരുവര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും പ്രകാശ് രാജും തകര്‍ത്തഭിനയിച്ച ‘ഇരുവര്‍’ വലിയ രീതിയില്‍ നിരൂപക പ്രശംസ നേടി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇരുവറിലേത്.
തമിഴ്‌നാട് രാഷ്ട്രീയമാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്. എംജിആര്‍, കരുണാനിധി സൗഹൃദമാണ് അതില്‍ പ്രധാനം. ഇതില്‍ എംജിആറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയത്. കരുണാനിധിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് രാജും.
പ്രകാശ് രാജ് ചെയ്ത തമിഴ്‌സെല്‍വന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മമ്മൂട്ടിയെയാണ്. എന്നാല്‍, ആ കഥാപാത്രത്തോടെ മമ്മൂട്ടി ‘നോ’ പറഞ്ഞു. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിപോയതുകൊണ്ടാണ് മമ്മൂട്ടി ഇരുവരില്‍ നിന്ന് പിന്മാറിയതെന്ന് പില്‍ക്കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മലയാളത്തിലെ തിരക്കുകള്‍ കാരണമാണ് മെഗാസ്റ്റാര്‍ ഇരുവര്‍ വേണ്ടെന്നുവച്ചതെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടി നോ പറഞ്ഞതോടെ ഈ കഥാപാത്രവുമായി മണിരത്‌നം സമീപിച്ചത് പ്രകാശ് രാജിനെയാണ്. മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനമായിരുന്നു ഇരുവരില്‍ പ്രകാശ് രാജിന്റേത്. ഇരുവരില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ വലിയ വിഷമവും നഷ്ടബോധവും തനിക്ക് തോന്നിയിട്ടുണ്ടെന്ന് പില്‍ക്കാലത്ത് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…