Categories: Videos

ഇത് വിന്റേജ് ലാലേട്ടന്‍, കട്ടയ്ക്ക് ഒപ്പം നിന്ന് പൃഥ്വിരാജ്; ബ്രോ ഡാഡി വീഡിയോ സോങ് കാണാം

ആരാധകരെ ആവേശത്തിലാക്കി ബ്രോ ഡാഡി സിനിമയുടെ ആദ്യ വീഡിയോ സോങ്. പറയാതെ വന്നെന്‍ ജീവനില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.

വിന്റേജ് ലാലേട്ടനെ ഈ പാട്ടില്‍ കാണാമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ മകനായി അഭിനയിക്കുന്ന പൃഥ്വിരാജ് സ്റ്റൈലിഷ് ആയാണ് ഈ പാട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ആദ്യ വീഡിയോ സോങ്ങില്‍ ഉണ്ട്.

Mohanlal and Prithviraj

ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികള്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം.

Click Here to Watch Video Song

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെ ബ്രോ ഡാഡി റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago