Categories: Gossips

ട്വന്റി 20 യിലെ വില്ലന്‍ വേഷം ചെയ്യാന്‍ മമ്മൂട്ടി ആഗ്രഹിച്ചിരുന്നു; ദിലീപ് പറ്റില്ലെന്ന് പറഞ്ഞു

താരസംഘടനയായ ‘അമ്മ’ തങ്ങളുടെ എല്ലാ നടീനടന്‍മാരേയും വെച്ച് ചെയ്ത സിനിമയാണ് ട്വന്റി 20. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ട്വന്റി 20 യില്‍ അഭിനയിച്ചു.

ട്വന്റി 20 യില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചത് സിദ്ദിഖ്, ഇന്ദ്രജിത്ത്, മനോജ് കെ.ജയന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരാണ്. ഈ വില്ലന്‍ വേഷങ്ങളില്‍ ഒരെണ്ണം ചെയ്യാനാണ് മമ്മൂട്ടി ആദ്യം ആഗ്രഹിച്ചിരുന്നത്. മോഹന്‍ലാലിന്റെ വില്ലനായി ഞാന്‍ അഭിനയിക്കാമെന്നാണ് ട്വന്റി 20യുടെ കഥ കേട്ട ശേഷം മമ്മൂട്ടി പറഞ്ഞത്.

Mammootty

അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടാണ് മമ്മൂട്ടി ആദ്യം ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ട്വന്റി 20യുടെ സംവിധായകന്‍ ജോഷിയും നിര്‍മാതാവ് ദിലീപും ഇതിനെ ശക്തമായി എതിര്‍ത്തു. മമ്മൂക്ക വില്ലന്‍ വേഷം ചെയ്താല്‍ അത് സിനിമയുടെ തിയറ്റര്‍ വിജയത്തെ ബാധിക്കുമെന്നാണ് ദിലീപ് അന്ന് പറഞ്ഞത്. മമ്മൂക്കയെ വില്ലനാക്കി എന്ന ഒറ്റ കാരണത്താല്‍ സിനിമ മോശമാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് വില്ലന്‍ വേഷം മമ്മൂട്ടി ചെയ്യേണ്ട എന്നും ദിലീപ് പറയുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

3 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

3 hours ago