Categories: Gossips

‘നമുക്ക് ഇച്ചാക്കയെ വിളിക്കാം’; നമ്പര്‍ 20 മദ്രാസ് മെയിലിലേക്ക് മമ്മൂട്ടിയെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി ആദ്യം ‘നോ’ പറഞ്ഞ കഥാപാത്രം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരു ഇന്‍ഡസ്ട്രിയിലേയും സൂപ്പര്‍താരങ്ങള്‍ തമ്മില്‍ ഇല്ലാത്ത ഊഷ്മളമായ ബന്ധമാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ളത്. ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ആയിട്ടും മമ്മൂട്ടിയും മോഹന്‍ലാലും ആദ്യകാലത്ത് 50 ല്‍ അധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ആഘോഷിക്കപ്പെട്ട സിനിമയാണ് ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനും വളരെ പ്രസക്തിയുണ്ടായിരുന്നു.

നമ്പര്‍ 20: മദ്രാസ് മെയിലിലേക്ക് മമ്മൂട്ടിയെ വിളിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടിയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Mohanlal and Mammootty

സിനിമയുടെ കഥ കേട്ട ശേഷം ‘നമുക്ക് ഈ കഥാപാത്രത്തിലേക്ക് ഇച്ചാക്കയെ വിളിക്കാം’ എന്നാണ് മോഹന്‍ലാല്‍ ജോഷിയോട് പറഞ്ഞത്. ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം മറ്റൊരു നടനെയാണ് ജോഷിയും ഡെന്നീസ് ജോസഫും തീരുമാനിച്ചിരുന്നത്. മോഹന്‍ലാലിന്റെ താല്‍പര്യത്തെ തുടര്‍ന്ന് പിന്നീട് മമ്മൂട്ടിയെ സമീപിക്കുകയായിരുന്നു.

‘മമ്മൂട്ടിയുടെ അടുത്തു പോയി താന്‍ കഥ പറഞ്ഞതിനെ കുറിച്ച് നമ്പര്‍ 20 മദ്രാസ് മെയില്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ‘ ഞാന്‍ മമ്മൂക്കയോട് കഥ പറഞ്ഞു. താന്‍ മറ്റവന്റെ ആളല്ലേ? അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ ? എന്നൊക്കെ മമ്മൂക്ക എന്നോട് ചോദിച്ചു. ഞാന്‍ മോഹന്‍ലാലിന്റെ ആളാണ് എന്നു പറഞ്ഞായിരുന്നു മമ്മൂക്കയുടെ ആ ചോദ്യം. അങ്ങനെയല്ല, നല്ല കഥാപാത്രമാണ് എന്നെല്ലാം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ജോഷിയും വിളിച്ച് മമ്മൂക്കയോട് സംസാരിച്ചു. വിളിച്ചുവരുത്തി തരംതാഴ്ത്തി കളയരുത് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. നല്ല ക്യാരക്ടറാണ്, മമ്മൂക്ക ചെയ്യണം എന്നു പറഞ്ഞ് ഒടുവില്‍ ലാലും വിളിച്ചു. തിരക്കഥ വായിച്ച ശേഷമാണ് മമ്മൂക്ക ഓക്കെ പറഞ്ഞത്. സിനിമയുടെ സെറ്റില്‍ മമ്മൂക്കയും ലാലും വളരെ ജോളി ആയിരുന്നു,’ വാസുദേവന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

25 minutes ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

43 minutes ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

48 minutes ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

52 minutes ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

57 minutes ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 hour ago