Categories: Gossips

ദിലീപിനെ കൈവിട്ട് മമ്മൂട്ടിയും മോഹന്‍ലാലും; ജനപ്രിയന്‍ വീണ്ടും ജയിലിലേക്ക് ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒറ്റപ്പെടുന്നു. ആക്രമണങ്ങളെ അതിജീവിച്ച നടിക്ക് മലയാള സിനിമാലോകം ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ രഹസ്യമായി ദിലീപിനെ പിന്തുണച്ച താരങ്ങള്‍ പോലും കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി നിലപാട് മാറ്റിയിരിക്കുകയാണ്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. താരസംഘടനയില്‍ ദിലീപിനുള്ള സ്വാധീനവും നഷ്ടമായി.

ഒന്നിനു പിറകെ ഒന്നായി ദിലീപിനെതിരെ ആരോപണങ്ങള്‍ വരികയാണ്. വീണ്ടും ജനപ്രിയ നായകന്‍ അഴിക്കുള്ളിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴുതടച്ച അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Dileep

നടിയെ ആക്രമിച്ച കേസിനൊപ്പം മറ്റൊരു ഗൗരവമുള്ള കേസും ഇപ്പോള്‍ ദിലീപിനെതിരെയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അറസ്റ്റ് ഭയന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അന്വേഷണ സംഘം ഉണ്ടാക്കിയ കള്ളക്കഥ ആണ് കേസ് എന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ അടുത്ത ആഴ്ചയോടെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago