Shakeela
1990 ല്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ വരെ ബോക്സ്ഓഫീസില്‍ കൂപ്പുകുത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് ഒരു മാദകസുന്ദരിയാണ്. തിയറ്ററുകളില്‍ വന്‍ ജനാവലിയെത്തി. എല്ലാവര്‍ക്കും കാണേണ്ടത് ഷക്കീല ചിത്രങ്ങള്‍ മാത്രം. വെറും ‘എ’ ഗ്രേഡ് സിനിമകളിലെ നായികയായി മാത്രം കാണേണ്ട അഭിനേത്രിയല്ല ഷക്കീല. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയും കണ്ണീരൊഴുക്കിയുമാണ് ഷക്കീല പ്രതിസന്ധികളെ അതിജീവിച്ചത്.
വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം. സിനിമയിലെത്തിയാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്ന് ഷക്കീല വിചാരിച്ചു. വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് ഷക്കീല പഠനം നിര്‍ത്തിയത്.
Shakeela
1995 ല്‍ പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഷക്കീല തീരുമാനിച്ചിരുന്നു. വീട്ടിലെ അവസ്ഥ കാരണമാണ് ഷക്കീല അങ്ങനെയൊരു തീരുമാനമെടുത്തത്.
സിനിമകരിയറില്‍ 250 ഓളം സിനിമകളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഏകദേശം 40 അഡള്‍ട്ട് ( ‘എ’ പടം) മൂവികളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആര്‍.ജെ.പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയ്ക്ക് കൂടുതല്‍ ജനകീയ പരിവേഷം ചാര്‍ത്തികൊടുത്തത്.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…