Categories: Gossips

ദിലീപുമായി കടുത്ത ശത്രുത ! എന്നിട്ടും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് റോള്‍ ഇല്ലെന്ന് വിശ്വസിച്ച് വിനയന്‍, കാരണം ഇതാണ്

മലയാള സിനിമയെ വലിയ വിവാദത്തിലാക്കിയ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് പിന്നീട് ഈ കേസില്‍ അറസ്റ്റിലാകുകയും ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.

കേസിന്റെ തുടക്കത്തില്‍ തന്നെ ദിലീപിനെതിരെ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പോലും രംഗത്തെത്തിയിരുന്നു. എന്നാല്‍, അക്കാലത്ത് ദിലീപുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിന്നിട്ടും സംവിധായകന്‍ വിനയന്‍ അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു. ഇതിന്റെ കാരണവും ഒരു അഭിമുഖത്തില്‍ വിനയന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

Dileep

ആക്രമണത്തിനു ഇരയായ നടി ഏതെല്ലാം തരത്തിലാണ് പീഡിപ്പിക്കപ്പെട്ടത് എന്ന് കേട്ടപ്പോള്‍ അതൊന്നും ചെയ്യാന്‍ ദിലീപിനെ കൊണ്ട് സാധിക്കില്ല എന്നാണ് തനിക്ക് തോന്നിയതെന്ന് വിനയന്‍ പറയുന്നു. ദിലീപ് അക്കാലത്ത് തന്നെ ഫോണ്‍ വിളിച്ച് താന്‍ നിരപരാധിയാണെന്ന് പറഞ്ഞ സംഭവത്തെ കുറിച്ചും പഴയൊരു അഭിമുഖത്തില്‍ വിനയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

‘ആക്രമണത്തിനു ഇരയായ പെണ്‍കുട്ടി 164 പ്രകാരം നല്‍കിയ രഹസ്യമൊഴി ഞാന്‍ കേട്ടിരിന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയ എങ്ങനെയാണ് ഈ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് എന്നതിന്റെ വിവരങ്ങളും ഞാന്‍ അറിഞ്ഞിരുന്നു. എത്രമാത്രം ക്രൂരമായാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കേട്ടപ്പോള്‍ അങ്ങനെയൊരു, ഇത്ര നിഷ്ഠൂരമായ പ്രവര്‍ത്തിക്ക് എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തിലെ ഒന്‍പത് വര്‍ഷം കവര്‍ന്നെടുത്ത, ഒത്തിരി നഷ്ടങ്ങള്‍ എനിക്കുണ്ടായ ആളാണെങ്കിലും ഇയാളുടെ വളര്‍ച്ചയില്‍ ഞാന്‍ ഒരുപാട് സഹായിച്ചിട്ട് അതിന്റെ നൂറിരട്ടി ദ്രോഹം എനിക്ക് തിരിച്ച് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി ഇങ്ങനെയൊരു കുറ്റം ദിലീപ് ചെയ്യില്ല എന്ന് എനിക്ക് തോന്നാന്‍ ഒരു കാരണമുണ്ട്. നടിയെ ആക്രമിച്ച കേസ് ഇവിടെ ചൂടുപിടിച്ച് നില്‍ക്കുന്ന സമയത്ത് ദിലീപ് എന്നെ തമിഴ്‌നാട്ടില്‍ നിന്നു വിളിച്ചു. ഏറെ വര്‍ഷത്തെ അകല്‍ച്ചയില്‍ ആയിരുന്നപ്പോഴാണ് എന്നെ അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നു വിളിക്കുന്നത്. ‘ചേട്ടാ, ഒരു കാര്യം പറയാനാണ് ഞാന്‍ വിളിച്ചത്. ഈ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങളൊക്കെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് മാറാന്‍ വേണ്ടി പറയുകയാണ്. എനിക്ക് ഈ പള്‍സര്‍ സുനിയെ അറിയില്ല,’ എന്നൊക്കെ ദിലീപ് എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ചാനലിലൊന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഞാന്‍ സംസാരിക്കാതിരുന്നത്,’ വിനയന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കുഞ്ഞിന് വിശന്നിട്ടും എനിക്ക് പാല് കൊടുക്കാന്‍ സാധിച്ചില്ല; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

10 hours ago

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

10 hours ago

പേന്‍ വിഷയം തെറ്റായ ആരോപണം; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

10 hours ago

ഒരുപാട് മക്കളെ ആഗ്രഹിച്ചു, ലഭിച്ചത് ഒരു മകനെ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

10 hours ago

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

12 hours ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

12 hours ago