Mammootty and Dulquer Salmaan
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഡ്രൈവറെ സൈഡ് സീറ്റിലിരുത്തി സ്വന്തമായി ഡ്രൈവ് ചെയ്യുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി. തനിക്ക് ഏറ്റവും കൂടുതല്‍ കമ്പം കാറുകളോട് ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. നൂറ് കാറുകള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അതിനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു കാറ് വാങ്ങാനേ കഴിയൂ എന്നാണ് ആ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.
പിതാവിനെ പോലെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിക്കുള്ള അതേ കാര്‍ ഭ്രാന്ത് ദുല്‍ഖറിനുമുണ്ട്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുത്തന്‍ വണ്ടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവിനെ പോലെ ദുല്‍ഖറും സ്വയം ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.
Mammootty and Dulquer Salmaan
ചെറുപ്പം മുതലേ ദുല്‍ഖറിനും കാറുകളോട് ഇഷ്ടമുണ്ടെന്ന് മമ്മൂട്ടി പറയുന്നു. ചെറുപ്പത്തില്‍ ദുല്‍ഖറിന് മിനിയേച്ചര്‍ കാറുകളുടെ കളക്ഷന്‍ ഉണ്ടായിരുന്നു. ഏതാണ്ട് 300-ഓളം മിനിയേച്ചര്‍ കാറുകളാണ് ദുല്‍ഖറിന്റെ കളക്ഷന്‍ ശേഖരത്തില്‍ ഉണ്ടായിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അതെല്ലാം യഥാര്‍ഥ കാറുകള്‍ ആയിരുന്നെങ്കില്‍ അതിലെല്ലാം കയറി ഡ്രൈവ് ചെയ്യാമല്ലോ എന്ന് താന്‍ ഇടയ്ക്കിടെ ആഗ്രഹിക്കാറുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…