Categories: Gossips

ജയറാമുമൊത്തുള്ള ‘കുളിസീന്‍’; അഭിനയിക്കാന്‍ ഏറെ പാടുപെട്ടെന്ന് ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ജയറാമും ഉര്‍വശിയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ജയറാമും ഉര്‍വശിയും ഒന്നിച്ചുള്ള സൂപ്പര്‍ഹിറ്റ് സിനിമയാണ് മാളൂട്ടി. ഇരുവരും ഒന്നിച്ചുള്ള റൊമാന്റിക് രംഗങ്ങളും ഈ സിനിമയിലുണ്ട്. ഈ റൊമാന്റിക് രംഗങ്ങള്‍ക്കുള്ള പിന്നിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഉര്‍വശി ഇപ്പോള്‍. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ ജയറാമിനെ ഉപദ്രവിക്കാറുണ്ടെന്നും ഉര്‍വശി പറയുന്നു.

ജയറാമും ഉര്‍വശിയും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് മാളൂട്ടിയില്‍ അഭിനയിക്കുന്നത്. ഉര്‍വശി കുളിക്കുന്നതിനിടെ ജയറാം ബാത്ത്റൂമില്‍ കയറിവരുന്നതും ഇരുവരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളും മാളൂട്ടിയില്‍ ഉണ്ട്. ജയറാമിനൊപ്പമുള്ള ഈ സീന്‍ ചെയ്യാന്‍ തനിക്ക് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്.

Urvashi

‘പൊതുവെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കാന്‍ എനിക്ക് വലിയ താല്‍പര്യമില്ല. ആ സീനൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ജയറാമിനെ നഖം കൊണ്ട് പിച്ചും. വേഗം എടുത്ത് തീര്‍ക്ക് എന്ന മട്ടില്‍. ഈ സീന്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഡയറക്ടറോട് പറയണം എന്നെ ഉപദ്രവിക്കുകയല്ല വേണ്ടത് എന്നൊക്കെ ജയറാം പറയും. മാത്രമല്ല ആ സമയത്ത് ജയറാം-പാര്‍വതി പ്രണയം വലിയ ചര്‍ച്ചയായി നില്‍ക്കുകയാണ്. പാര്‍വതിയുടെ അമ്മയ്ക്ക് ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. ചുറ്റിലും ദൂതന്‍മാരുണ്ട്. ഭരതന്‍ സാര്‍ ആയിരുന്നതുകൊണ്ട് ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ പറയാനും പറ്റില്ലല്ലോ,’ ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി 1990 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു സിനിമ.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 seconds ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

8 minutes ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

18 minutes ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

2 hours ago

എന്റെ ടോക്‌സിക്കായ ബന്ധം ഉപേക്ഷിച്ചു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

19 hours ago