Categories: Videos

‘ഇയാള്‍ ഇവിടേം എത്തിയാ’; ആന്റണി പെരുമ്പാവൂരിനെ ട്രോളി മോഹന്‍ലാല്‍, ബ്രോ ഡാഡി ട്രെയ്‌ലര്‍ കിടിലനെന്ന് ആരാധകര്‍

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്നത്. രസകരമായ ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലും പൃഥ്വിരാജും കിടിലന്‍ കോംബിനേഷന്‍ ആണെന്നാണ് ട്രെയ്‌ലര്‍ കണ്ട് ആരാധകരുടെ അഭിപ്രായം. ബ്രോ ഡാഡിയുടെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ട്രെയ്‌ലറില്‍ ആന്റണിയെ ട്രോളുന്ന മോഹന്‍ലാലിനെ കാണാം. ‘ഇയാള്‍ ഇവിടേം എത്തിയോ’ എന്നാണ് ട്രെയ്‌ലറില്‍ ആന്റണി പെരുമ്പാവൂരിനെ കാണിക്കുമ്പോള്‍ മോഹന്‍ലാല്‍ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago