Categories: Gossips

അതോടെ ഞാനും കല്‍പ്പനയും പിണക്കത്തിലായി, വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ കാണുന്നത് മൃതദേഹമാണ്; വിതുമ്പി ഉര്‍വശി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരസഹോദരിമാരാണ് കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശി എന്നിവര്‍. മൂന്ന് പേരും സിനിമയില്‍ വളരെ സജീവമായിരുന്നു. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി കല്‍പ്പനയുടെ മരണം. സഹോദരിമാരായ കലയേയും ഉര്‍വശിയേയും അത് മാനസികമായി വളരെ തളര്‍ത്തിയിരുന്നു. കല്‍പ്പനയുടെ മരണത്തിനു മുന്‍പ് തങ്ങള്‍ തമ്മിലുണ്ടായ പിണക്കങ്ങളേയും ഇണക്കങ്ങളേയും കുറിച്ച് ഉര്‍വശി മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ വേദനയോടെ തുറന്നുപറഞ്ഞിട്ടുണ്ട്.

‘ ഞാനും കല്‍പ്പനയും തമ്മില്‍ ഇടയ്ക്കിടെ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ട്. അവള്‍ക്ക് ഭരിക്കാനായി ദൈവം കൊടുത്ത ലോകത്തിലെ ആദ്യ ആളാണ് ഞാന്‍. ഞങ്ങള്‍ കൊച്ചിലേ മുതല്‍ വക്കീലും ഗുമസ്തനും എന്ന് പറയുന്നതുപോലെ ആണ്. എന്റെ എല്ലാ കാര്യങ്ങളും അവള്‍ക്ക് അറിയാം. പല കാര്യങ്ങളിലും അവളാണ് തീരുമാനമെടുക്കുക. ഒരിക്കല്‍ അവള്‍ പറഞ്ഞതു കേള്‍ക്കാതെ ഞാന്‍ എന്റെ വ്യക്തി ജീവിതത്തില്‍ ഒരു തീരുമാനമെടുത്തതോടു കൂടി ഞങ്ങള്‍ അകല്‍ച്ചയിലായി. അവള്‍ക്ക് എന്നോട് പിണക്കമായി. മരിക്കുന്നതിനു മുന്‍പും ഈ പിണക്കമുണ്ടായിരുന്നു. ജനുവരി 26 നാണ് കല്‍പ്പന മരിക്കുന്നത്. 23 ന് മറ്റോ ഞാന്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാമിന് എത്തി. പ്രോഗ്രാം കഴിഞ്ഞ് എറണാകുളത്തെ വീട്ടില്‍ പോകണമെന്നും മോനെ അവിടെ ഒരാഴ്ച നിര്‍ത്തണമെന്നും ശിവന്‍ ചേട്ടന്‍ എന്നോട് പറഞ്ഞു. ചേച്ചിയും അനിയത്തിയും തമ്മിലുള്ള പിണക്കമൊക്കെ പറഞ്ഞുതീര്‍ത്തേക്കണം എന്നും ശിവന്‍ ചേട്ടന്‍ പറഞ്ഞു. അമ്മയെ വിളിച്ച് ഞങ്ങള്‍ വരുന്നുണ്ടെന്ന് പറഞ്ഞു. കല്‍പ്പന ഹൈദരബാദില്‍ ആണെന്ന് അമ്മ പറഞ്ഞു. പിന്നെ 26 ന് ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ കാണുന്നത് കല്‍പ്പനയുടെ മൃതദേഹമാണ്,’ ഉര്‍വശി വിതുമ്പികൊണ്ട് പറഞ്ഞു.

Kalpana

ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളെ പോലെ ആയിരുന്നു താനും കല്‍പ്പനയുമെന്ന് ഉര്‍വശി പറയുന്നു. ഒരു സമയത്ത് അവള്‍ പറയുന്ന ഡ്രസ് ഒക്കെയാണ് ഞാന്‍ ഇട്ടിരുന്നത്. പെട്ടന്ന് പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തതോടെ കല്‍പ്പനയ്ക്ക് എന്നോട് പിണക്കമായി. അവളോട് ചോദിക്കാതെ ഞാന്‍ ആ കാര്യം ചെയ്തത് മാനസികമായി അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അന്ന് ഞാന്‍ പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ എന്നൊക്കെ അവള്‍ ചോദിക്കും. അതും പറഞ്ഞ് തങ്ങള്‍ പരസ്പരം വഴക്കടിക്കാറുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago