Categories: latest news

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന്റെ പ്രായം അറിയുമോ? ജഗതി മമ്മൂട്ടിയേക്കാള്‍ മൂത്തത്

മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. മലയാള സിനിമാലോകം ഒന്നടങ്കം ജഗതിക്ക് ജന്മദിനാശംസകള്‍ നേരുകയാണ്.

1950 ജനുവരി അഞ്ചിനാണ് ജഗതിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ജഗതി ഇന്ന് ആഘോഷിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊത്താണ് ജഗതിയുടെ പിറന്നാള്‍ ആഘോഷം. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ മുതിര്‍ന്ന ആളാണ് ജഗതി. ഇരുവരും തമ്മില്‍ ഒന്നര വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. മമ്മൂട്ടിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് 70 വയസ് പൂര്‍ത്തിയായത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം.

Jagathy Sreekumar

2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍. മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിലൂടെ വീണ്ടും സിനിമയില്‍ മുഖം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ അഞ്ചില്‍ ജഗതിയും അഭിനയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജഗതിയുടെ ആരോഗ്യനില കണക്കിലെടുത്ത് തിരുവനന്തപുരത്തെ വീട്ടിലായിരിക്കും ജഗതി അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago