Categories: latest news

പുത്തന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ടിന് പ്രശസ്തമായ ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി ലഭിച്ചു. ഫൈനല്‍ സെലക്ഷന് മുന്‍പ് സിനിമ കണ്ട ജൂറി റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവിനെയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവത്തേയും അഭിനന്ദിച്ചു.

കുറുപ്പിന്റെ വിജയത്തിനു ശേഷം ബോക്സ്ഓഫീസില്‍ മറ്റൊരു പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ജനുവരി 14 ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് വൈഡ് റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് സല്യൂട്ട് തിയറ്ററുകളിലെത്തിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ.

Dulquer Salmaan

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago