Categories: Gossips

ശാലിനിയേക്കാള്‍ മുന്‍പ് അജിത്ത് മറ്റൊരു പ്രമുഖ നടിയുമായി പ്രണയത്തിലായിരുന്നു; ആ താരത്തെ കല്യാണം കഴിക്കാനും അജിത്ത് ആഗ്രഹിച്ചിരുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അജിത്തിന്റേയും ശാലിനിയുടേയും വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ശാലിനിയെ കണ്ടുമുട്ടുന്നതിനു മുന്‍പ് അജിത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ ബന്ധമായിരുന്നു അത്. ഒരു പ്രമുഖ നടിയായിരുന്നു അജിത്തിന്റെ പ്രണയനായിക.

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് കൂടി സുപരിചിതയായ നടി ഹീര രാജഗോപാല്‍ ആണ് ശാലിനിക്ക് മുന്‍പ് അജിത്തിന്റെ ഹൃദയത്തില്‍ കയറിപറ്റിയ നടി. 1996 ല്‍ റിലീസ് ചെയ്ത കാതല്‍ കോട്ടൈ എന്ന സിനിമയില്‍ തല അജിത്ത് കുമാറിനൊപ്പം ഹീര അഭിനയിച്ചു. കാതല്‍ കോട്ടൈയുടെ സെറ്റില്‍ വച്ച് അജിത്തും ഹീരയും വളരെ അടുത്തു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഏതാനും വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. 1998 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

Heera Rajagopal

ഹീരയുടെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകള്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹീരയും അജിത്തിനോട് അകലം പാലിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തിയത്. പിന്നീട് അജിത്ത് ശാലിനിയെ വിവാഹം കഴിച്ചു.

1971 ഡിസംബര്‍ 29 നാണ് ഹീരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ് കഴിഞ്ഞു. 1991 ല്‍ കതിര്‍ സംവിധാനം ചെയ്ത ഇദയം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ഹീര അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് ശിവന്‍ ചിത്രം നിര്‍ണയത്തില്‍ നായികാ കഥാപാത്രമായ ഡോ.ആനിയെ അവതരിപ്പിച്ചതിലൂടെയാണ് ഹീര ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന മമ്മൂട്ടി ചിത്രത്തിലും ഹീര അഭിനയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

2 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

2 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

3 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

3 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

3 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

3 hours ago