Categories: Gossips

മലയാളം ക്ലാസില്‍ മാത്രം ഒരുമിച്ചിരുന്ന് ടൊവിനോയും ലിഡിയയും; അക്ഷരമാല എഴുതാന്‍ അറിയാതെ ടൊവിനോ മാനം നോക്കി ഇരുന്നപ്പോള്‍ കോപ്പിയടിക്കാന്‍ സഹായിച്ചത് ലിഡിയ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ പ്രയത്‌നം കൊണ്ടാണ്. സിനിമ കരിയറിലെ ഈ യാത്രയില്‍ ടൊവിനോയ്‌ക്കൊപ്പം എന്നും ലിഡിയയും ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ചു തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്.

പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവര്‍ക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കല്‍ മലയാളം ടീച്ചര്‍ വിദ്യാര്‍ഥികളോട് മലയാളം അക്ഷരമാല എഴുതാന്‍ പറഞ്ഞു. മലയാളത്തില്‍ നല്ല മാര്‍ക്കുള്ളവര്‍ക്ക് പോലും എഴുതാന്‍ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാന്‍ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിര്‍വശത്തുള്ള ബഞ്ചില്‍ ഒരു പെണ്‍കുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്. കോപ്പിയടിക്കാന്‍ ഉത്തര പേപ്പര്‍ നല്‍കുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പര്‍ നല്‍കി. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തില്‍ എത്തിച്ചേര്‍ന്നതെന്നും ടൊവിനോ പങ്കുവച്ചു.

Tovino Thomas and Family

സിനിമയിലെത്തിയ ശേഷം ടൊവിനോയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ലിഡിയ. ഭാര്യ തനിക്കൊപ്പം എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ടെന്നും ടൊവിനോ പറയുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

24 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

24 hours ago