Categories: Gossips

ഉര്‍വശിയെ ഡിവോഴ്‌സ് ചെയ്ത ശേഷം രണ്ടാം വിവാഹത്തിനു നിര്‍ബന്ധിച്ചത് അമ്മ; മനസുതുറന്ന് മനോജ് കെ.ജയന്‍

മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു മനോജ് കെ.ജയനും ഉര്‍വശിയും തമ്മിലുള്ളത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൂടെയാണ് ഇരുവരും അടുപ്പത്തിലായതും ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. എന്നാല്‍, വിവാഹശേഷം ഇരുവരുടേയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി. മനോജ് കെ.ജയന്‍ ഉര്‍വശിയില്‍ നിന്ന് നിയമപരമായി വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു.

ഉര്‍വശിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം മനോജ് കെ.ജയന്‍ വീണ്ടും വിവാഹിതനായി. ഇതേ കുറിച്ച് താരം തന്നെ തുറന്നുപറയുകയാണ് ഇപ്പോള്‍. ഉര്‍വശിയെ ഡിവോഴ്‌സ് ചെയ്ത ശേഷം മറ്റൊരു വിവാഹത്തിനു തന്നെ പ്രേരിപ്പിച്ചത് അമ്മയുടെ വാക്കുകളാണെന്ന് മനോജ് കെ.ജയന്‍ പറയുന്നു. ഉര്‍വശിക്കും മനോജ് കെ.ജയനും ഒരു പെണ്‍കുഞ്ഞുണ്ട്. ആശയെയാണ് മനോജ് കെ.ജയന്‍ രണ്ടാമത് വിവാഹം കഴിച്ചത്.

Manoj K Jayan and Asha

‘അമ്മയുടെ അവസാന കാലത്താണ് എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്നത്. അന്ന് അമ്മയും ഒത്തിരി വേദനിച്ചിരുന്നു. മോളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പോവുകയാണ്. ഒരു പെണ്‍കുഞ്ഞിനെ എങ്ങനെ ഞാന്‍ ഒറ്റയ്ക്ക് പോറ്റി വളര്‍ത്തും എന്നൊക്കെയുള്ള ഭയങ്കര ആകുലതകള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ചേട്ടന്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. ഞാന്‍ മാത്രം ഇങ്ങനെ ആയി പോയല്ലോ. ഞാനൊരു സെലിബ്രിറ്റി ആയി പോയി. ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു. മോനെ നിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ, നീ ഒരു വിവാഹം കഴിക്കണം എന്നൊക്കെ മരണക്കിടക്കയില്‍ വെച്ച് അമ്മ പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ഡിവോഴ്സ് ആയിട്ട് രണ്ട് മൂന്ന് വര്‍ഷമായി. എന്നോട് വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഒരു ദിവസം കഴിഞ്ഞ് അമ്മ യാത്രയായി. ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ഭാര്യ ആശയോട് ഞാന്‍ പറയാറുണ്ട്,’ മനോജ് കെ.ജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago