Urvashi and Manoj K Jayan
മലയാള സിനിമാ ലോകം ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു മനോജ് കെ.ജയനും ഉര്‍വശിയും തമ്മിലുള്ളത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൂടെയാണ് ഇരുവരും അടുപ്പത്തിലായതും ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. എന്നാല്‍, വിവാഹശേഷം ഇരുവരുടേയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി. മനോജ് കെ.ജയന്‍ ഉര്‍വശിയില്‍ നിന്ന് നിയമപരമായി വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു.
ഉര്‍വശിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം മനോജ് കെ.ജയന്‍ വീണ്ടും വിവാഹിതനായി. ഇതേ കുറിച്ച് താരം തന്നെ തുറന്നുപറയുകയാണ് ഇപ്പോള്‍. ഉര്‍വശിയെ ഡിവോഴ്‌സ് ചെയ്ത ശേഷം മറ്റൊരു വിവാഹത്തിനു തന്നെ പ്രേരിപ്പിച്ചത് അമ്മയുടെ വാക്കുകളാണെന്ന് മനോജ് കെ.ജയന്‍ പറയുന്നു. ഉര്‍വശിക്കും മനോജ് കെ.ജയനും ഒരു പെണ്‍കുഞ്ഞുണ്ട്. ആശയെയാണ് മനോജ് കെ.ജയന്‍ രണ്ടാമത് വിവാഹം കഴിച്ചത്.
Manoj K Jayan and Asha
‘അമ്മയുടെ അവസാന കാലത്താണ് എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു നില്‍ക്കുന്നത്. അന്ന് അമ്മയും ഒത്തിരി വേദനിച്ചിരുന്നു. മോളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ പോവുകയാണ്. ഒരു പെണ്‍കുഞ്ഞിനെ എങ്ങനെ ഞാന്‍ ഒറ്റയ്ക്ക് പോറ്റി വളര്‍ത്തും എന്നൊക്കെയുള്ള ഭയങ്കര ആകുലതകള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ചേട്ടന്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. ഞാന്‍ മാത്രം ഇങ്ങനെ ആയി പോയല്ലോ. ഞാനൊരു സെലിബ്രിറ്റി ആയി പോയി. ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതില്‍ അമ്മയ്ക്ക് നല്ല വേദന ഉണ്ടായിരുന്നു. മോനെ നിന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ, നീ ഒരു വിവാഹം കഴിക്കണം എന്നൊക്കെ മരണക്കിടക്കയില്‍ വെച്ച് അമ്മ പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ഡിവോഴ്സ് ആയിട്ട് രണ്ട് മൂന്ന് വര്‍ഷമായി. എന്നോട് വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഒരു ദിവസം കഴിഞ്ഞ് അമ്മ യാത്രയായി. ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ഭാര്യ ആശയോട് ഞാന്‍ പറയാറുണ്ട്,’ മനോജ് കെ.ജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് പറഞ്ഞത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…