Categories: Gossips

വയസ് 31 ആയി, എന്തേ കല്യാണം കഴിക്കാത്തത്? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വാനമ്പാടിയിലെ പത്മിനിക്ക് പറയാനുള്ളത്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മിനിസ്‌ക്രീന്‍ അഭിനേത്രിയാണ് സുചിത്ര നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് സുചിത്ര ഏറെ ശ്രദ്ധിക്കപ്പെട്ടത്. വാനമ്പാടിയില്‍ പത്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. അതൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. സീരിയലിന് പുറമേ അവതാരകയുടെ വേഷത്തിലും സുചിത്ര ഏഷ്യാനെറ്റില്‍ എത്തിയിട്ടുണ്ട്.

സീരിയലില്‍ ഭാര്യ, അമ്മ വേഷങ്ങളൊക്കെ ഗംഭീരമായി അഭിനയിച്ച സുചിത്ര നായര്‍ ഇതുവരെ യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിച്ചിട്ടില്ല. താരത്തിന് ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു. എന്തുകൊണ്ടാണ് വിവാഹം വൈകുന്നതെന്ന് സുചിത്രയോട് ആരാധകര്‍ ചോദിക്കുന്നു. അതിനുള്ള മറുപടിയും താരം തന്നെ നല്‍കുന്നു.

Suchithra Nair

എന്തുകൊണ്ടാണ് ഇതുവരെ ഒരു ജീവിതപങ്കാളി വേണമെന്ന് തോന്നാത്തതെന്ന് സുചിത്ര വ്യക്തമാക്കി. ‘തന്റെ അഭിനയത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ഒരാള്‍ മാത്രമേ ജീവിതത്തിലേക്ക് കടന്നുവരൂ. അത്തരത്തില്‍ ഒരാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് തന്റെ വിവാഹം നടക്കാത്തത്. പല ആലോചനകളും ഓകെ ആവുന്ന സ്റ്റേജ് എത്തുമ്പോള്‍, വിവാഹശേഷം അഭിനയിക്കാനോ നൃത്തം ചെയ്യാനോ പോകരുതെന്ന് പറയും. അത് തനിക്കോ തന്റെ കുടുംബത്തിനോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തെക്കാള്‍ ഏറെ ഞാന്‍ നൃത്തത്തെ സ്‌നേഹിക്കുന്നു. അതുപേക്ഷിച്ച് ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ കഴിയില്ല” സുചിത്ര പറയുന്നു.

സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

10 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago