Categories: Gossips

രണ്‍ബീര്‍ കപൂറുമായി അടുത്തതോടെ സല്‍മാന്‍ ഖാനെ വേണ്ടെന്നുവച്ച് കത്രീന കൈഫ്; സിനിമ സെറ്റില്‍ നിന്ന് സല്‍മാന് ‘ബ്രേക്ക്അപ്പ്’ മെസേജ് അയച്ചു

ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുള്ള പ്രണയബന്ധം എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒരു കാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. കത്രീനയെ വിവാഹം കഴിക്കാന്‍ സല്‍മാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, റണ്‍ബീര്‍ കപൂര്‍ ജീവിതത്തിലേക്ക് കടന്നുവന്നതോടെ കത്രീന സല്‍മാനുമായി അകന്നു.

ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചതോടെയാണ് കത്രീനയും റണ്‍ബീറും തമ്മില്‍ അടുത്തതും സൗഹൃദത്തിലായതും. ഊട്ടിയിലെ സെറ്റിലായിരുന്നു സിനിമ ഷൂട്ടിങ്. പ്രണയബന്ധം അവസാനിപ്പിക്കാമെന്ന് ഊട്ടിയിലെ സെറ്റില്‍ ഇരിന്ന് കത്രീന കൈഫ് സല്‍മാന്‍ ഖാന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു. നിങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും ബന്ധം പിരിയാമെന്നും കത്രീന സല്‍മാന് മെസേജ് അയച്ചു.

salmaan-katrina

സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോള്‍ കത്രീന കൈഫിന് പേടിയുണ്ടായിരുന്നു. ബ്രേക്ക്അപ്പിന്റെ പേരില്‍ സല്‍മാന്‍ തന്നെ മാനസികമായി ഭീഷണിപ്പെടുത്തുമോ എന്നായിരുന്നു കത്രീനയുടെ പ്രധാന പേടി. സല്‍മാനുമായി പിരിയാന്‍ ആ സമയത്ത് കത്രീന ആഗ്രഹിച്ചിരുന്നു.

സല്‍മാനുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്ന് ആ സമയത്ത് തന്റെ വളരെ അടുത്ത സുഹൃത്തുക്കളോട് കത്രീന പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കത്രീന വിചാരിച്ച പോലെ സല്‍മാന്‍ പ്രശ്‌നങ്ങളുണ്ടാക്കിയില്ല. കത്രീനയെ തുടര്‍ന്നങ്ങോട്ട് നല്ല സുഹൃത്തായി കാണാന്‍ സല്‍മാന് സാധിച്ചു. കത്രീനയും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും ബ്രേക്ക്അപ്പിന് ശേഷവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago