Nazriya
ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് നസ്രിയ നസീം. മലയാളത്തിലെ സൂപ്പര്‍താരങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന രീതിയിലാണ് ഒരു കാലത്ത് നസ്രിയ ആരാധകരെ സ്വന്തമാക്കിയത്. നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം നസ്രിയ സിനിമയില്‍ അത്ര സജീവമല്ല.
ടെലിവിഷന്‍ അവതാരകയായാണ് നസ്രിയ തന്റെ കഴിവ് തെളിയിച്ചത്. ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി നസ്രിയ തിളങ്ങിയിരുന്നു. കൈരളി ടിവിയില്‍ പണ്ട് നടന്നൊരു ടെലിവിഷന്‍ ഷോയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തലയില്‍ തട്ടമിട്ട് വളരെ ഗൗരവത്തോടെ ടെലിവിഷന്‍ ഷോ നയിക്കുന്ന നസ്രിയയെ വീഡിയോയില്‍ കാണാം. ‘അസലാമു അലൈക്കും, ഞാന്‍ നസ്രിയ നസീം’ എന്നാണ് താരം സ്വയം പരിചയപ്പെടുത്തുന്നത്.
1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ നസീമിന് ഇപ്പോള്‍ പ്രായം 27 വയസ്സാണ്. അതായത് ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജന്മദിനം. ഫഹദിന് ഇപ്പോള്‍ 39 വയസ്സാണ് പ്രായം. കല്യാണ സമയത്ത് നസ്രിയയുടെ പ്രായം 19 വയസ്സായിരുന്നു. ഫഹദിനാകട്ടെ 31 വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…