Salman Khan
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. നവി മുംബൈയിലെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നാണ് സല്‍മാന് പാമ്പുകടിയേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷം ഇല്ലാത്ത പാമ്പാണ് താരത്തെ കടിച്ചത്. പാമ്പുകടിയേറ്റ ഉടനെ കമോത്തിലെ എംജിഎം ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുഴുവന്‍ സല്‍മാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇന്നു രാവിലെ ഒന്‍പതിന് ഡിസ്ചാര്‍ജ് ചെയ്തു.
Salman Khan
ഡിസംബര്‍ 27 തിങ്കളാഴ്ച സല്‍മാന്‍ തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം ഫാംഹൗസില്‍ എത്തിയത്. വളരെ അടുത്ത സുഹൃത്തുക്കള്‍ക്കായി ഫാംഹൗസില്‍ താരം വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് കോടികൾ പൊടിക്കുന്ന ഒരു…
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ…
മസ്കുലാർ ഡിസ്ട്രോഫി എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന…
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ക്യാമ്പസ്…
ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…