Categories: latest news

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. നവി മുംബൈയിലെ പന്‍വേലിലുള്ള ഫാംഹൗസില്‍ നിന്നാണ് സല്‍മാന് പാമ്പുകടിയേറ്റത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷം ഇല്ലാത്ത പാമ്പാണ് താരത്തെ കടിച്ചത്. പാമ്പുകടിയേറ്റ ഉടനെ കമോത്തിലെ എംജിഎം ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി മുഴുവന്‍ സല്‍മാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇന്നു രാവിലെ ഒന്‍പതിന് ഡിസ്ചാര്‍ജ് ചെയ്തു.

Salman Khan

ഡിസംബര്‍ 27 തിങ്കളാഴ്ച സല്‍മാന്‍ തന്റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് താരം ഫാംഹൗസില്‍ എത്തിയത്. വളരെ അടുത്ത സുഹൃത്തുക്കള്‍ക്കായി ഫാംഹൗസില്‍ താരം വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago