Categories: Gossips

രേഖയുടെ ചുണ്ടില്‍ നിര്‍ത്താതെ ചുംബിച്ച് കമല്‍ഹാസന്‍; ചോദിക്കാതെ ചുംബിച്ചതില്‍ അസ്വസ്ഥയായി രേഖ

ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ യാതൊരു ചമ്മലുമില്ലാത്ത താരമാണ് കമല്‍ഹാസന്‍. സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് സീനും ചെയ്യാന്‍ കമല്‍ തയ്യാറാണ്. എന്നാല്‍, ഒരിക്കല്‍ അങ്ങനെയൊരു ഇന്റിമേറ്റ് രംഗം ചെയ്ത് കമല്‍ പുലിവാല് പിടിച്ചിട്ടുണ്ട്. നടി രേഖയുമൊന്നിച്ചുള്ള ലിപ് ലോക്ക് ചുംബന രംഗമായിരുന്നു അത്.

‘പുന്നഗൈ മന്നന്‍’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് രേഖ ഇത്തരമൊരു പ്രശ്‌നം നേരിട്ടത്. കെ.ബാലചന്ദര്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. കമല്‍ഹാസന്‍, രേവതി, ശ്രീവിദ്യ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രേഖ എത്തുന്നത്. കമല്‍ഹാസന്റെ കാമുകിയുടെ റോളാണ് രേഖയ്ക്ക് ഉണ്ടായിരുന്നത്. കമലിന്റെ കഥാപാത്രത്തിന്റെ പേര് സേതു എന്നും രേഖയുടേത് രജനി എന്നുമാണ്. ഇറുവരുടെയും പ്രണയത്തിനു വീട്ടുകാര്‍ എതിര്‍പ്പ് അറിയിക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നായകനും നായികയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ പോകുന്നത്. ഈ രംഗങ്ങളുടെ ഷൂട്ടിങ് നടക്കുകയാണ്.

Kamal Hassan and Rekha

സംഭവത്തെ കുറിച്ച് രേഖയുടെ വാക്കുകള്‍ ഇങ്ങനെ: ‘അതിരപ്പള്ളിയില്‍ ആയിരുന്നു ഷൂട്ടിങ്. കമല്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് അപ്പോഴാണ്. ക്ലൈമാക്‌സ് രംഗത്തില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് ചാടുകയാണ് വേണ്ടത്. ആ സീന്‍ എടുക്കുന്നതിനു തൊട്ടുമുന്‍പ് സംവിധായകന്‍ ബാലചന്ദര്‍ സര്‍ ‘കമല്‍ ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ അല്ലേ?’ എന്ന് ചോദിക്കുന്നത് കേട്ടു. ഉണ്ട് സര്‍ എന്നാണ് കമല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ക്യാമറ റോള്‍ ചെയ്തപ്പോള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നു ചാടുന്നതിനു മുന്‍പായി പെട്ടെന്ന് കമല്‍ സര്‍ എന്നെ ചുംബിച്ചു. അത് കഴിഞ്ഞ് ഞങ്ങള്‍ ചാടുന്നതാണ് രംഗം,’

‘ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. സിനിമയെ കുറിച്ച് അത്രയൊന്നും അറിയില്ലായിരുന്നു. പ്രേക്ഷകര്‍ ചുംബനരംഗങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന് പേടിയുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ഈ രംഗം കണ്ട് അച്ഛന്‍ വഴക്ക് പറയുമല്ലോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ അനുവാദമില്ലാതെ ചുംബിച്ചത് മനസില്‍ വലിയൊരു വിഷമമുണ്ടാക്കി. ചില അഭിമുഖങ്ങളില്‍ ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്,’ രേഖ കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷം മുന്‍പ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം പറഞ്ഞത്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…

2 hours ago

മകളുടെ സിനിമാ പ്രവേശം; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

2 hours ago

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം പുറത്ത്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

2 hours ago

സഹോദരിയാണോ; നിത്യയോട് ചോദ്യങ്ങളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…

2 hours ago

പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം അറിയാം

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

2 hours ago