Categories: Videos

ആറ് ബോളില്‍ ആറ് സിക്‌സടിക്കാന്‍ ടൊവിനോയെ വെല്ലുവിളിച്ച് യുവരാജ് സിങ്; തകര്‍ത്തടിച്ച് സൂപ്പര്‍ഹീറോ

ടൊവിനോ തോമസിനെ വെല്ലുവിളിച്ച യുവരാജ് സിങ്ങിന് ഒടുവില്‍ ഒരു കാര്യം മനസ്സിലായി, ടൊവിനോ സൂപ്പര്‍ഹീറോ തന്നെ ! ആറ് ബോളില്‍ ആറ് സിക്‌സ് അടിച്ചാല്‍ ടൊവിനോയെ സൂപ്പര്‍ ഹീറോയായി പ്രഖ്യാപിക്കാമെന്നായിരുന്നു യുവിയുടെ നിലപാട്. ഒടുവില്‍ ടൊവിനോ ആ വെല്ലുവിളി സ്വീകരിച്ചു. ആറ് ബോളില്‍ ആറ് സിക്‌സ് അടിച്ച ടൊവിനോടെ യുവരാജ് സമ്മതിച്ചുകൊടുത്തു.

ടൊവിനോ നായകനാകുന്ന മിന്നല്‍ മുരളിയുടെ പ്രചാരണ വീഡിയോയിലാണ് ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രത്യക്ഷപ്പെടുന്നത്. മിന്നല്‍ മുരളി സൂപ്പര്‍ഹീറോ ആണോയെന്ന് ടെസ്റ്റ് ചെയ്യാന്‍ എത്തുകയാണ് യുവരാജ് ഇവിടെ. സ്പീഡ് ടെസ്റ്റ് നടത്തുന്ന യുവരാജും ആ ടെസ്റ്റിനെ രസകരമായി നേരിടുന്ന ടൊവിനോയുമാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ദ് ഗ്രേറ്റ് കാലിയും മിന്നല്‍ മുരളി പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ റിലീസിങ് സമയം ടൊവിനോ തോമസ് പുറത്തുവിട്ടു. ഡിസംബര്‍ 24 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സില്‍ കാണാന്‍ കഴിയുക.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

 

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

അതി സുന്ദരിയായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…

3 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ബോള്‍ഡ് പോസുമായി പ്രയാഗ മാര്‍ട്ടിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…

3 hours ago

പങ്കാളിയെ ആഗ്രഹിക്കുന്നില്ല; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

22 hours ago