Categories: Gossips

പേളിയുടെ വീട്ടില്‍ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ! താരം വീണ്ടും ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍

ബിഗ് ബോസിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. താരത്തിന്റെ പ്രണയവും വിവാഹവും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന ശ്രീനിഷ് അരവിന്ദാണ് പേളിയുടെ പങ്കാളി. ഇരുവര്‍ക്കും കഴിഞ്ഞ മാര്‍ച്ചിലാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. നില എന്നാണ് കുഞ്ഞിന്റെ പേര്. നിലയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

അതിനിടയിലാണ് പേളിക്കും ശ്രീനിഷിനും രണ്ടാമതൊരു കുഞ്ഞ് പിറക്കാന്‍ പോകുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പേളി ഗര്‍ഭിണിയാണെന്ന് ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പേളിയുടെ വീട്ടില്‍ പുതിയ സന്തോഷം ഉടന്‍ വരാന്‍ പോകുന്നു, നിലയ്ക്ക് ഒരു അനിയത്തി ജനിക്കാന്‍ പോവുകയാണ്, പേളി വീണ്ടും അമ്മയാകാന്‍ പോവുന്നോ എന്നിങ്ങനെയുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്.

Pearle Maaney

അതേസമയം, പേളിയുടെ അനുജത്തി റേച്ചല്‍ ആണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. താനല്ല, തന്റെ അനുജത്തികുട്ടിയാണ് അമ്മയാകാന്‍ തയ്യാറെടുക്കുന്നത്. തങ്ങളുടെ കുടുംബം പുതിയ അംഗത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നുവെന്നും പേളി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ജനുവരിയിലായിരുന്നു പേളിയുടെ സഹോദരി റേച്ചല്‍ മാണി വിവാഹിതയായത്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

22 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

3 days ago