Categories: Videos

പറങ്കികളെ ചക്കയിട്ടാണോ കൊന്നത്?; മരക്കാറിലെ ഡിലീറ്റിഡ് സീന്‍ ഇതാ, മാമുക്കോയയുടെ തമാശ കേട്ട് ചിരിക്കുന്ന പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നിന്ന് നീക്കം ചെയ്ത സീനിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍, നന്ദു, സിദ്ദിഖ്, മാമുക്കോയ എന്നിവര്‍ അഭിനയിച്ച രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘പറങ്കികളെ ചക്കയിട്ടാണോ കൊന്നത്’ എന്ന് കുഞ്ഞാലി ചോദിക്കുന്ന രംഗം ഇതിലുണ്ട്. ഷൂട്ടിങ്ങിന് ശേഷം ഈ സീന്‍ കണ്ട് ചിരിക്കുകയും ‘ഓക്കെ’ പറയുകയും ചെയ്യുന്ന പ്രിയദര്‍ശനേയും വീഡിയോയില്‍ കാണാം.

Marakkar

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതിനാലാണ് മരക്കാറിലെ പല സീനുകളും തിയറ്ററിലേക്ക് എത്തിയപ്പോള്‍ നീക്കം ചെയ്യേണ്ടിവന്നത്. മൂന്നര മണിക്കൂറോളം സിനിമയ്ക്ക് ആദ്യം ദൈര്‍ഘ്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഡെലീറ്റ് ചെയ്ത സീനുകള്‍ ഓരോന്നായി അണിയറ പ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിടുമെന്നാണ് സൂചന.

ഡിസംബര്‍ രണ്ടിന് തിയേറ്ററില്‍ എത്തിയ മരക്കാര്‍ ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അന്തരിച്ച നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

സ്‌റ്റൈലിഷ് പോസുമായീ കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടപൊളി ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

4 hours ago