Categories: Gossips

ഓര്‍ഡിനറിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി; ദീപക്കുമായുള്ള ബന്ധത്തിനു ഒരു വര്‍ഷത്തെ ആയുസ് മാത്രം, പിന്നീട് സിനിമയില്‍ സജീവമായില്ല

ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിത ശിവദാസ്. 2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡിനറി എന്ന സിനിമയിലൂടെയാണ് ശ്രിത അരങ്ങേറിയത്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ സിനിമകളിലെല്ലാം ശ്രിത അഭിനയിച്ചു.

Sridha Sivadas

2014 ലാണ് ശ്രിത വിവാഹിതയായത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ജോലി ചെയ്യുകയായിരുന്ന ദീപക് നമ്പ്യാരെയാണ് ശ്രിത വിവാഹം കഴിച്ചത്. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു വര്‍ഷം മാത്രമാണ് ശ്രിതയും ദീപക്കും ഒന്നിച്ച് ജീവിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

സിനിമയിലെത്തും മുന്‍പ് തന്നെ ശ്രിതയെ മലയാളികള്‍ക്ക് അറിയാം. അക്കാലത്ത് ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു കൈരളി ടിവിയിലെ ഡ്യു ഡ്രോപ്സ്. ഈ പരിപാടിയില്‍ ആങ്കര്‍ ആയിരുന്നു ശ്രിത. കൈരളിയിലെ താരോത്സവം എന്ന പരിപാടിയുടെയും ആങ്കര്‍ ആയി ശ്രിത ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലുവ സ്വദേശിനിയായ ശ്രിത കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

15 hours ago

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

15 hours ago

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…

20 hours ago

ഗംഭീര പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

20 hours ago

അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

20 hours ago

ചിരിച്ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago